kerala

ബ്രൂവറി വിവാദം; കാബിനറ്റ് നോട്ട് പുറത്ത് വിട്ട് വിഡി സതീശന്‍

By nazmiya nazreen

January 29, 2025

ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബ്രൂവറിക്കായി അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു. കൃഷി-ജല വകുപ്പുകളുമായും ആശയവിനിമയം നടത്തിയിട്ടില്ല.

അതേസമയം, ബ്രൂവറി വിവാദത്തില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തില്‍ ലേഖനം എഴുതി. വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടു നല്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാവുമെന്നും സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ലേഖനത്തില്‍ പറയുന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടേതാണ് ലേഖനം.

ബ്രൂവറി വിവാദത്തില്‍ ജനതാദള്‍ എസിലും എതിര്‍പ്പുകള്‍ ശക്തമാണ്. മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറയിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാര്‍ സംസ്ഥാന പ്രസിഡന്റിന് കത്ത് നല്‍കി.