india

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു

By webdesk18

July 09, 2025

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സെന്‍ട്രല്‍ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

രണ്ട് ട്രക്കുകളും പിക്‌വാനും മറ്റ് രണ്ട് വാഹനങ്ങളുമാണ് നദിയില്‍ വീണത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പ്രദേശവാസികള്‍ രക്ഷിച്ചു. എമര്‍ജന്‍സി ടീം ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നിരവധിതവണ പാലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.