kerala

ആലുവയിൽ പാലം അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും

By webdesk14

August 03, 2025

തിരുവനന്തപുരം: ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി.

പാലക്കാട് – എറണാകുളം മെമു ( 66609), എറണാകുളം – പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്. ആറ്‌ ട്രെയിനുകളാണ് വൈകിയോടുന്നത്.

ഗോരഖ്പൂർ – തിരുവനന്തപുരം എക്സ്പ്രസ്, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്,മംഗലാപുരം – തിരുവനന്തപുരം വന്ദേ ഭാരത്, തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നതെന്നും ദക്ഷിണറെയില്‍വെ അറിയിച്ചു. ആഗസ്റ്റ് 10 നും നിയന്ത്രണമുണ്ട്.