News

പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്‍

By webdesk18

May 26, 2025

ബ്രിട്ടനില്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താന്‍ തീരുമാനം. രണ്ട് മേഖലകളിലായി 20 ജയിലുകളില്‍ രാസ ഷണ്ഡീകരണം (chemical castration)നടത്തും. എന്നാല്‍ നിയമം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് സ്റ്റേറ്റ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു. രാസ ഷണ്ഡീകരണം വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് 60% വരെ കുറയ്ക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഷബാന മഹ്‌മൂദ് പറഞ്ഞു.

ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടണിലെ ജയിലുകളിലെ എണ്ണം കുറക്കുക എന്ന ഉദ്ദേശ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയില്‍ ജനസംഖ്യ ഇരട്ടിയായതായാണ് കണക്കുകള്‍.

ലൈംഗീകാധികാര മനോഭാവവും അമിതാസക്തിയും ഉള്ളവരില്‍ മരുന്നുകളിലൂടെ നല്‍കുന്ന രാസ ഷണ്ഡീകരണം വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗികമായ ഉത്തേജനം കുറക്കുന്ന രീതിയെയാണ് രാസഷണ്ഡീകരണം എന്ന് പറയുന്നത്.