Connect with us

More

മേയ് സമ്മര്‍ദ്ദത്തില്‍

Published

on

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സ്വപ്‌നം കണ്ട പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വിയര്‍ക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മേയ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി(ഡി.യു.പി)യുമായി ചേര്‍ന്ന് മന്ത്രിസഭ തട്ടിക്കൂട്ടാന്‍ നടത്തുന്ന ശ്രമം ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ഔദ്യോഗിക സഖ്യമുണ്ടാക്കാതെ സാമ്പത്തികം, സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മാത്രം ഡി.യു.പിയുടെ സഹായം ഉറാപ്പാക്കാനാണ് കണ്‍സര്‍വേറ്റീവുകള്‍ ആലോചിക്കുന്നത്. സാമൂഹിക കാര്യങ്ങളില്‍ ഡി.യു.പിയുടെ യാഥാസ്ഥിക നിലപാടുകളില്‍നിന്ന് അകന്നുനില്‍ക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സര്‍ മൈക്കല്‍ ഫാളന്‍ അറിയിച്ചു. ഡി.യു.പിയുമായി കൂട്ടുകൂടുന്നുവെന്ന് പറഞ്ഞാല്‍ അവരുടെ എല്ലാ വീക്ഷണങ്ങളെയും അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.യു.പി നേതാവ് അര്‍ലെന്‍ ഫോസ്റ്റര്‍ നാളെ ഡൗണിങ് സ്ട്രീറ്റില്‍ മേയുമായി ചര്‍ച്ച നടത്തും. ബ്രിട്ടനെ തൂക്കുപാര്‍ലമെന്റിലേക്ക് നയിച്ച തെരഞ്ഞെടുപ്പിനുശേഷം മേയ്ക്കുമേല്‍ രാജിക്കും സമ്മര്‍ദ്ദമുണ്ട്. തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ കൂട്ടായ സമീപനത്തിലേക്ക് മേയ് മാറേണ്ടിവരുമെന്ന് ഫാളന്‍ പറയുന്നു. മുന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും പ്രമുഖ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ കടുത്ത ഭാഷയിലാണ് മേയിയെ വിമര്‍ശിച്ചത്. തകര്‍ച്ചയിലേക്ക് നടന്നടുക്കുന്ന സ്ത്രീയാണ് അവരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്ത്യം കാത്ത് എത്രകാലം നില്‍ക്കണമെന്ന കാര്യം മാത്രമാണ് ഇനി കാണാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മേയുടെ രണ്ട് പ്രമുഖ സ്റ്റാഫ് അംഗങ്ങള്‍ ശനിയാഴ്ച രാജിവെച്ചിരുന്നു. ഡി.യു.പിയുമായുള്ള സഖ്യചര്‍ച്ചകളില്‍ വ്യക്തത വരുത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത യാഥാസ്ഥിതിക നിലപാടാണ് അവര്‍ക്കുള്ളത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ തയാറെടുക്കുമ്പോള്‍ കരുത്താര്‍ജിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേയ്ക്ക് ഫലം വന്നപ്പോള്‍ കനത്ത അടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് ഫലം ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ ബ്രിട്ടന്റെ നിലപാടുകളെ ദുര്‍ബലമാക്കും. ബ്രെക്‌സിറ്റിനോടുള്ള ബ്രിട്ടീഷ് സമീപനത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്ന പല കാര്യങ്ങളില്‍നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്‍വലിയേണ്ടിവരുമെന്ന് ലേബര്‍ പാര്‍ട്ടിയും പറയുന്നു.

GULF

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മാണത്തിന് എം.എ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി

Published

on

അബുദാബി: പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായ ഹസ്തം. 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം.പോള്‍, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മത വിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്ത് തന്നെ ആദ്യമായി സഹിഷ്ണുതാ മന്ത്രലായമുള്ളത് യുഎഇയിലാണ്. അബുദാബി നഗര ഹൃദയത്തിലുള്ള മുസ്‌ലിം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരാണ് (മര്‍യം ഉമ്മുല്‍ ഈസ മസ്ജിദ് അഥവാ, യേശുവിന്റെ മാതാവ് മര്‍യം പള്ളി) നല്‍കിയത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇതര മതത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുമണിതെന്നും യൂസഫലി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യ പ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി.

യുഎഇ നിലവില്‍ വരുന്നതിനു മുന്‍പ് 1970 ആഗസ്തില്‍ അന്നത്തെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ തറക്കല്ലിട്ട് നിര്‍മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

Continue Reading

crime

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published

on

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വ​ദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Continue Reading

GULF

യുഎഇയില്‍ ചികിത്സയിലുള്ള ഫലസ്തീന്‍ കുട്ടികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ച് ശൈഖ് തിയാബ്

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്

Published

on

അബുദാബി: അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാര്‍ട്ടിയേര്‍സ് ഫാമിലി അഫയേഴ്‌സ് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത് ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ ശൈഖ് തിയാബ് മെഡിക്കല്‍ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ആശംസകള്‍ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending