crime

തൃശൂരില്‍ 4 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ പിടിയിൽ

By webdesk14

March 07, 2025

തൃശൂർ:  നെടുപുഴയിലെ വാടക വീട്ടിൽനിന്ന് 4 കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. ഇവ വിൽപനയ്ക്കായി തയാറാക്കുകയായിരുന്ന സഹോദരങ്ങളടക്കം 3 യുവാക്കളെയും ഇവരുടെ വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോയുടെ നിർദേശാനുസരണം നടപ്പാക്കിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു നടപടി. നെടുപുഴ മാഷുപടി റോ‍ഡിൽ വാടക വീട്ടിൽ താമസിച്ചിരുന്ന അരിമ്പൂർ നാലാംകല്ലിൽ തേക്കിലക്കാടൻ വീട്ടിൽ അലൻ (19), സഹോദരൻ അരുൺ (25), അരണാട്ടുകര രേവതി മൂലയിൽ കണക്കപ്പടിക്കൽ ആഞ്ജനേയൻ (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.