kerala

അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം

By webdesk18

July 24, 2025

പത്തനംതിട്ട അടൂരില്‍ പിതാവിനെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഇരുവരും പിതാവിനെ വീട് കയറി അക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മകന്‍ പൈപ്പ് കൊണ്ടും മകന്റ ഭാര്യ വടികൊണ്ടും തങ്കപ്പനെ അടിച്ചുവീഴ്ത്തുകയായിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പോലീസ് എത്തി സ്വമേധയാണ് കേസെടുക്കുകയായിരുന്നു.