india

ഹൈദരാബാദില്‍ ക്രൂര റാഗിങ്: വീഡിയോ പങ്കുവെച്ച ശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കി

By webdesk18

September 22, 2025

ഹൈദരാബാദ്: സിദ്ധാര്‍ത്ഥ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജാദവ് സായ് തേജ (22) ക്രൂരമായ റാഗിങ് നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്പ് സായ് തേജ് ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്, ഇതില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും, തന്റെ ജീവന്‍ അപകടത്തിലാണെന്നും സായ് തേജ വെളിപ്പെടുത്തുന്നുണ്ട്.

സായ് തേജയെ ഒരു ബാറിലേക്ക് കൊണ്ടുപോയി, മദ്യം കുടിപ്പിക്കുകയും ഏകദേശം 10,000 രൂപ ബില്ല് അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ആരോപണം ഉണ്ട്. സമ്മര്‍ദ്ദം താങ്ങാനാവാതെ സായ് തേജ തൂങ്ങിമരിച്ചതായി അഭിഭാഷകന്‍ കിഷോര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘നാലോ അഞ്ചോ പേര്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തി. അവര്‍ വന്ന് പണം ആവശ്യപ്പെടുന്നു. എനിക്ക് പേടിയാണ്. അവര്‍ എന്റെ അടുത്ത് വന്ന് പണം ചോദിക്കും. എന്നെ തല്ലും. ഞാന്‍ എന്തുചെയ്യണം? ഞാന്‍ മരിക്കാന്‍ പോവുകയാണ്,’ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് താന്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ സായ് തേജ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.