india

ഏഴ് വിമത എംഎല്‍എമാരെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു

By Test User

October 30, 2020

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഏഴ് വിമത എംഎല്‍എമാരെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയില്‍നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി രാംജി ഗൗതമിനെ അംഗീകരിക്കാതെ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടി.

ചൗധരി അസ്ലം അലി, ഹക്കീം ലാല്‍ ബിന്ദ്, മുഹമ്മദ് മുജ്തബ സിദ്ദിഖി, അസ്ലം റെയ്‌നി, സുഷമ പട്ടേല്‍, ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ബന്ദന സിങ് എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്തുകയാണ് ബിഎസ്പി.യുടെ പ്രഥമലക്ഷ്യമെന്നും അതിനായി ബിജെപിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ വോട്ടുചെയ്യാന്‍ പോലും മടിക്കില്ലെന്നും മായാവതി പറഞ്ഞു.