ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍:
– കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി – കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ ഇനി മിനി ലാബുകള്‍ – ജലക്ഷാമ രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം – തൊഴിലുറപ്പ് പദ്ധതിക്ക് വലിയ നീക്കിയിരുപ്പ്; 48000 കോടി രൂപയായി ഉയര്‍ത്തി – യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം – ഉദ്യോഗാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന കേന്ദ്രങ്ങള്‍ – പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സി; യുജിസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും
– വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 184632 കോടി – ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും
ഗ്രാമവികസനത്തിന് ഊന്നല്‍
– 2018ഓടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും. – 50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും. റെയില്‍
– റെയില്‍ സുരക്ഷക്ക് ഊന്നല്‍ – റെയില്‍വെ സുരക്ഷക്ക് പ്രത്യേക ഫണ്ട് – തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മെട്രോ നയം – റെയില്‍ വിഹിതം – 3500 കിലോമീറ്റര്‍ പുതിയ റെയില്‍
– പ്രത്യേക വിനോദസഞ്ചാര സോണുകള്‍ – 2000 സ്‌റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും – പരാതി പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി – 500 സ്‌റ്റേഷനുകളില്‍ ലിഫ്റ്റ് ഓണ്‍ലൈന്‍ ബുക്കിങിന് പ്രചോദനം – ഐആര്‍സിടിസി വഴിയുള്ള ബുക്കിങിന് സര്‍വീസ് ചാര്‍ജ്ജ് ഇല്ല