ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കണം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച തോമസ് ഐസക് തന്റെ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. കുമ്മന്റെ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, തോമസ് ഐസക്, ബദല്‍ ബജറ്റ് അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.