Connect with us

kerala

ബഫര്‍സോണ്‍: സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത.

Published

on

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത. കോഴിക്കോട്ടെ മലയോര മേഖലയില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു.

ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം. നേരിട്ടുള്ള വിവരശേഖരണം നടത്തണമെന്നും രൂപത ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വ്വേ നടത്തണം ആര്‍ക്കും മനസ്സിലാക്കാതെയുള്ള സര്‍വേയാണ് നിലവിലുള്ളത്. കര്‍ഷകരുടെ വിഷമം മനസ്സിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാവില്ല.നിലവിലുള്ള വനമേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില്‍ വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭ പ്രമേയം പാസാക്കി.

Trending