kerala

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. തീ പടർന്ന് നാല് വാഹനങ്ങളും കത്തി നശിച്ചു.

By webdesk13

March 03, 2023

തീ പിടിച്ച ബുള്ളറ്റ് അരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് കാറും ഓട്ടോറിക്ഷയും ഉൾപ്പടെയുള്ള വാഹനങ്ങളിലേക്കും തീ പടർന്നത്. ബുള്ളറ്റുൾപ്പടെ അഞ്ചു വാഹനങ്ങളും കത്തി നശിച്ചു.കൊല്ലം രണ്ടാംകുറ്റിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ആർക്കും പരിക്കില്ല