kerala

അങ്കമാലിയില്‍ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

By webdesk14

May 28, 2023

ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്.

അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ പത്തോളം പേര്‍ക്ക് പരിക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ടൂറിസ്റ്റ് ബസിനെ അതിവേഗം മറികടന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രക്കിട്ടതോടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.