Culture

ഉത്തര്‍പ്രദേശില്‍ ബസ് അപകടം: 17 പേര്‍ മരിച്ചു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

June 13, 2018

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവര്‍ അനുസരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.