Video Stories

കെ.എസ്.ആര്‍.ടി.സി ബസില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

By webdesk14

February 16, 2023

ആലപ്പുഴയില്‍ പാതിരപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി ചുനക്കര ശ്രീരാഗം രാധമ്മയാണ് (74) മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രാധമ്മയുടെ മകള്‍ ജയശ്രീ, ഭര്‍ത്താവ് രാജീവ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് അപകടമുണ്ടായത്.

ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മാവേലിക്കരയില്‍ നിന്ന് മലപ്പുറത്തേക്കു പോയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.