kerala

ഓട്ടോയും ബസും കൂട്ടിയിടിച്ച് നവജാതശിശു അടക്കം 3 പേര്‍ മരിച്ചു

By webdesk14

May 19, 2023

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിലുണ്ടായ അപകടത്തില്‍ നവജാത ശിശുവടക്കം 3 പേര്‍ മരിച്ചു. മണമ്പൂര്‍ സ്വദേശി മഹേഷ്- അനു ദമ്പതികളുടെ നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ്, അനുവിന്റെ അമ്മ ശോഭ, ഓട്ടോ ഡ്രൈവര്‍ സുനി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ഓട്ടോ സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. യുവതിയും കുടുംബവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രാത്രി 8.30ഓടെ ആണ് അപകടമുണ്ടായത്. അപകടത്തില്‍ കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണാണ് മരിച്ചത്. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോ പിറകില്‍ ഇടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.