kerala

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവര്‍ മരിച്ചു

By webdesk17

October 22, 2024

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് അപകടത്തില്‍ മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഓവര്‍ടേക്ക് ചെയ്ത് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും നാട്ടുകാര്‍ പറഞ്ഞു.

കാര്‍ ഡ്രൈവരെ ഉടനെ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും ചേര്‍പ്പ് പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.