kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

By Lubna Sherin K P

November 19, 2024

വയനാട്ടില്‍ തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറ് മണിയോടെ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണംവിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ്സില്‍ അമ്പതോളം തീര്‍ഥാടകരുണ്ടായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.