കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ നവംബർ 9 മുതൽ അനിശ്ചിതകാലസമരത്തിലേക്ക്.ബസ്ചാർജ് വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു

കോവിഡ് കാലത്ത് ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം പര്യാപ്തമല്ല. ഇത് കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകുന്നു ദിനംപ്രതി വർദ്ധിക്കുന്ന ഡീസൽ വിലയും തിരിച്ചടിയാണ്.

മിനിമം ചാർജ് വർദ്ധിക്കുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർദ്ധിപ്പിക്കുക, നികുതിയിളവ് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് നവംബർ 9 മുതൽ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുന്നതായി സ്വകാര്യ ബസ്സുടമകൾ അറിയിച്ചത്.സർക്കാരിനെ പലകുറി സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകുന്നില്ല ഇതിനെത്തുടർന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഉടമകൾ അറിയിച്ചു.