More

സ്വകാര്യബസുകളുടെ നിറം മാറുന്നു

By chandrika

January 06, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം മാറ്റാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം. സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് മെറൂണുമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിലെ മൂന്ന് വരകള്‍ ഉണ്ടാകും. 2019 ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. പുതുതായി റജിസ്‌ട്രേഷന്‍ നേടുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കുന്ന ബസുകളും പുതിയ നിറത്തിലേക്ക് മാറ്റണം. സ്വകാര്യബസുകളുടെ മത്സരയോട്ടം തടയാന്‍ നിലവിലെ സമയക്രമം മാറ്റാനും അതോറിട്ടി തീരുമാനിച്ചു.