ഷാര്‍ജ: ഷാര്‍ജയില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ട് ബസ് നിരക്ക് ഇന്നുമുതൽ കുറച്ചു. ഇന്ധന വിലയില്‍ കുറവുണ്ടായതിനെത്തുടര്‍ന്നാണ് നിരക്കിലും മാറ്റം വരുത്തുന്നതെന്ന് ഷാര്‍ജ ഗതാഗത വിഭാഗം വ്യക്തമാക്കി.
വിവിധ റൂട്ടുകളില്‍ ഒരുദിര്‍ഹം മുതല്‍ മൂന്നുദിര്‍ഹം വരെയാണ് നിരക്ക് കുറച്ചിട്ടുള്ളത്. സ്വന്തമായി വാഹനമില്ലാത്തവരും ചുരുങ്ങിയ വേതനത്തിന് ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ യാത്രക്കായി പ്രധാനമായും ആശ്രയിക്കുന്നത് പൊതുഗതാഗതമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തേക്കാള്‍ ഡീസല്‍ ലിറ്ററിന് ഈ മാസം 47 ഫില്‍സിന്റെ കുറവുണ്ടായി.