india

തമിഴ്നാട്ടിൽ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്

By webdesk14

December 03, 2023

തമിഴ്‌നാട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്. ചെങ്കല്‍പട്ട് വെച്ചായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 45 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ചെന്നൈട്രിച്ചി ദേശീയ പാതയില്‍ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.