kerala

കാസര്‍കോട് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; നാലു മരണം

By webdesk13

September 25, 2023

ബദിയഡുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. ഓട്ടോയില്‍ സഞ്ചരിച്ച മൊഗ്രാല്‍ പുത്തൂര്‍ എരിയാല്‍ സ്വദേശികളായ നാലുപേരാണ് മരിച്ചത്. മൊഗ്രാല്‍പുത്തൂര്‍ എരിയാല്‍ ഫാത്തിമ കോമ്പൗണ്ടില്‍ എ.എച്ച് അബ്ദുള്‍ റഊഫ് (62) ആണ് മരിച്ചവരില്‍ ഒരാള്‍.

പോക്കറ്റ്‌  റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു.

സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. 3 പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.