india

ആര്‍.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തില്‍ വ്യവസായി അറസ്റ്റില്‍

By webdesk13

August 20, 2023

ആര്‍.എസ്.എസിനെതിരെ പോസ്റ്റ് ഇട്ടതിന് ഗുജറാത്തില്‍ വ്യവസായി അറസ്റ്റില്‍. ഉപ്ലേറ്റ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് വിനോദ് ഘെരാവ്ദയാണ് അറസ്റ്റിലായത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ആര്‍.എസ്.എസിനെതിരെ വിനോദ് വിമര്‍ശനം ഉന്നയിച്ചത്. ഭയമില്ലാത്തവര്‍ യുദ്ധത്തിനും ഭയമുള്ളവര്‍ ആര്‍.എസ്.എസിലേക്കും പോകും എന്നായിരുന്നു വിനോദ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഉപ്ലേറ്റ ആര്‍.എസ്.എസ് അധ്യക്ഷന്‍ കൗശല്‍ പര്‍മാറാണ് വിനോദിനെതിരെ പരാതി സമര്‍പ്പിച്ചത്. വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.