ടോക്യോ: ജപ്പാനിലെ കെയ് കാര്‍ സെഗ്മെന്റിലേക്ക് ചൈനീസ് വാഹന ഭീമന്‍ ബിവൈഡി കടന്നുവരുന്നു. ജപ്പാനില്‍ എത്തുന്ന ആദ്യ വിദേശ നിര്‍മ്മിത ഇലക്ട്രിക് കാറായിരിക്കും ബിവൈഡിയുടെ ഈ പുതിയ മോഡല്‍. ജപ്പാനീസ് കെയ് കാറുകളുടെ രൂപകല്‍പ്പനയോട് സാമ്യമുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 180 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍, പരന്ന മുന്‍ഭാഗം, ചെറു ബോണറ്റ് തുടങ്ങിയവയാണ് കാറിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഇരട്ട എ-പില്ലറുകള്‍, ചതുരാകൃതിയിലുള്ള വിന്‍ഡോകള്‍, പരന്ന ബെല്‍റ്റ്ലൈന്‍, വൃത്താകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയ ഘടകങ്ങള്‍ കാറിന് പ്രത്യേകത നല്‍കുന്നു.
ജപ്പാന്‍ വിപണിയ്ക്കായി രൂപകല്‍പ്പന ചെയ്യുന്ന ഈ കെയ് കാറില്‍ 20 കിലോവാട്ട് മണിക്കൂര്‍ ശേഷിയുള്ള ബാറ്ററി പാക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 100 കിലോവാട്ട് വരെ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഹീറ്റ് പമ്പ് അടിസ്ഥാനത്തിലുള്ള താപനിയന്ത്രണ സംവിധാനവുമുണ്ടാകും.
കാറിന്റെ വില ഏകദേശം 14 ലക്ഷം രൂപ ആയിരിക്കും എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ബിവൈഡി പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
ജപ്പാനിലെ കെയ് കാര്‍ സെഗ്മെന്റില്‍ നിലവില്‍ സുസുക്കി, ഹോണ്ട, ഡൈഹാത്സു എന്നിവയാണ് ആധിപത്യം പുലര്‍ത്തുന്നത് ഇതോടെ ബിവൈഡിയുടെ എന്‍ട്രി ജപ്പാന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ പുതുമയും മത്സരവും സൃഷ്ടിക്കുമെന്നാണു വിലയിരുത്തല്‍.