വേങ്ങര അസംബ്ലി നിയോജക മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പ് അടുത്ത മാസം 11 ന് നടക്കും. 15 നാണ് വോട്ടെണ്ണല്‍ നടക്കുക. ഉപതെരെഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ് ച പുറത്തിറക്കും. ഈ മാസം 22 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പരിചയപ്പെടുത്തുന്ന വി.പി. പാറ്റ് വോട്ടിങ് മെഷീനുകളായിരിക്കും തെരെഞ്ഞെുപ്പില്‍ ഉപയോഗിക്കുക.