വെട്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം. കോണ്‍ഗ്രസിലെ മോഹന്‍ദാസാണ് 61 വോട്ടിന് വിജയിച്ചത്. സി.പി.എം സ്ഥാനാര്‍ത്ഥി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സി.പി.എം 254 വോട്ടിന് വിജയിച്ചിടത്താണ് യു.ഡി.എഫ് അട്ടിമറി നടത്തിയത്.

ആകെ പോള്‍ ചെയ്തത് 1402
UDF – 719
LDF – 658
BJP 25
UDF സ്ഥാനാര്‍ത്ഥി മോഹന്‍ദാസ് 61 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.