kerala

കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസ്സമെന്ന് സി ദിവാകരന്‍

By webdesk13

July 11, 2023

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ സി.പി.ഐ നേതാവ് സി.ദിവാകരന്‍. കൊലവിളി നടത്തുന്ന അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസ്സമെന്ന് സി.ദിവാകരന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ അന്‍വര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി.ദിവാകരന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം അന്‍വറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അന്‍വര്‍ പറയുന്നത് അനുസരിച്ച് പൊലീസ് പോകുന്നു. അന്‍വറിന് വെല്ലുവിളിക്കാന്‍ ആരാണ് ധൈര്യം കൊടുക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കാന്‍ എംഎല്‍എ നേതൃത്വം നല്‍കുന്നു. പിന്നാലെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.