kerala

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

By web desk 1

August 15, 2020

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി യശ്വന്ത് ഷേണായിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിലെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതുവരെ അടച്ചിടണമെന്നാണ് ആവശ്യം.

എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഹര്‍ജി നല്‍കിയത്. റണ്‍വേ അടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.