കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി. റിട്ടേണിംഗ് ഓഫീസറുടെ ഒപ്പും സീരിയല്‍ നമ്പറുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ട വിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് നടപടി. അതേസമയം, തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെക്കാനും വിസി നിര്‍ദ്ദേശം നല്‍കി.
അതോടൊപ്പം കോളേജുകളിലെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമനമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ ഗവര്‍ണര്‍ വിസി യെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.