kerala

ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന്‍ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു

By webdesk17

May 22, 2025

പാലക്കാട്: ഹോട്ടലില്‍ മോഷ്ടിക്കാനെത്തിയ ആള്‍ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു. സിസിടിവി കണ്ടതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗര്‍ ജങ്ഷന് സമീപത്തുളള ഹോട്ടലിലാണ് സംഭവം. പണം തട്ടാന്‍ എത്തിയ ഇയാള്‍ വിശന്നപ്പോള്‍ ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ആരും ഇലാത്ത തക്കം നോക്കി പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ ഹോട്ടലിനകത്തേക്ക് കയറിയത്. പണവും മൊബൈല്‍ ചാര്‍ജറും മോഷ്ടിച്ചതിനു പിന്നാലെയാണ് ഓംലറ്റ് ഉണ്ടാക്കി കഴിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സിസിടിവി കാണുകയും തുടര്‍ന്ന് പണവുമായി കടന്നുകളയുകയുമായിരുന്നു.