kerala

മുഖംമൂടി ധരിച്ചെത്തി; പടക്കം പൊട്ടിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം

By webdesk11

February 14, 2023

പാലക്കാട് മണ്ണാര്‍ക്കാട് പടക്കം പൊട്ടിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

എലുമ്പലശ്ശേരിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ഷര്‍ട്ട് ധരിച്ച് മുഖം മറച്ച ആളാണ് മോഷണ ശ്രമം നടത്തിയിരിക്കുന്നത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യസമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.