kerala
33313 അംഗങ്ങളുടെ ക്യാംപ് ഇന്ന് തുടങ്ങും; വിജ്ഞാന വഴി.., വിശ്വാസ വെളിച്ചം
കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ക്ക് പുറമെ ജി.സ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെത്തി.
ഹാരിസ് മടവൂര്‍
കുണിയ(കാസര്‍ക്കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായുള്ള ദാഈ ക്യാമ്പ് പ്രബോധന വഴികളെ കുറിച്ചുള്ള ആലോചനകളുടെയും ചിന്ത കളുടെയും വേദിയായി മാറി. ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി സമൂഹത്തിന് സമര്‍പ്പിക്കുന്ന പതിനായിരത്തി ഒരുന്നുറ്റി പതിമൂന്ന് പ്രബോധകരെയാണ് രണ്ടുദിവസം പൂര്‍ണമായി നീണ്ടു നില്ക്കുന്ന സംഗമത്തിലൂടെ സമൂഹത്തിന് സമര്‍പ്പിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ക്ക് പുറമെ ജി.സ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെത്തി.
രണ്ടു സെഷനുകളില്‍ നടന്ന പ്രബോധക സംഗമം പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ സൗന്ദര്യം സമൂഹ
ത്തിന് കൈമാറുന്ന ദൗത്യമാണ് പ്രബോധനത്തിലൂടെ നിര്‍വഹിക്കുന്നതെന്നും പ്രബോധകന്മാര് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ് സംവദിക്കുന്ന തെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ അധ്യക്ഷത വഹിച്ചു.
ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖ പ്രസംഗം നടത്തി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി
വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാല്‍, മുഹമ്മദ് ജസീല്‍ കമാലി, ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
രണ്ടാം സെഷനില്‍ ഹാഷിറലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് ശരീഫ് ബാഖവി വേശാലയുടെ അധ്യക്ഷതയില്‍ എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് പൈങ്കണ്ണിയൂര് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹക്കീം ഫൈസി തോട്ടര, ഫരീദ് റഹ്മാനി കാളികാവ്, റഫീഖ് ചെന്നൈ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായ പഠന ക്യാംപ് ഇന്ന് വൈകിട്ട് നാലിന് തുടങ്ങും. 33,313 അംഗങ്ങള്‍ സംബന്ധിക്കുന്ന മൂന്നു ദിവസ ക്യാംപ് ഇറാഖ് ഗ്രാന്റ്റ് മു ഫ്തി ഡോ. റാത്തിബ് ത്വാഹരി ഫാഈ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈ ലി അധ്യക്ഷതവഹിക്കും.
kerala
കാറിടിച്ച് നിര്‍ത്താതെ പോയ കേസ്; മണിയന്‍പിള്ള രാജു അറസ്റ്റില്‍
അപകടത്തിന് ശേഷം മണിയന്‍പിള്ള രാജുവിന്റെ വാഹനം നിര്‍ത്താതെ പോയെന്നാണ് പരാതി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിടിച്ച് നിര്‍ത്താതെ പോയ കേസില്‍ നടന് മണിയന്‍പിള്ള രാജു അറസ്റ്റില്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപമുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം മണിയന്‍പിള്ള രാജുവിന്റെ വാഹനം നിര്‍ത്താതെ പോയെന്നാണ് പരാതി.
എന്നാല്‍ ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ‘ കാറോടിച്ചത് ഞാന്‍ തന്നെയാണ്. സിസിടിവിയില്‍ എല്ലാമുണ്ടാകും. താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. പെട്ടന്ന് പാനിക് ആയിപ്പോയതുകൊണ്ടാണ് കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലന്‍സ് ഏര്‍പ്പാടാക്കണമെന്നും പറഞ്ഞു. രാവിലെ പൊലീസില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു’. മണിയന് പിള്ള രാജു പറഞ്ഞു.
അപകടത്തിന് പിന്നാലെ റോഡില്‍ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നിട്ടും മണിയന് പിള്ള രാജു യുവാക്കള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനോ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും വാഹനം നിര്‍ത്താതെ ഓടിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
india
ബുന്‍യാദ് യൂത്ത്ലീഗ് ദേശീയ സംഘടനാ ക്യാമ്പയിന് ഉജ്ജ്വല തുടക്കം
സംഘടിക്കുക ശക്തരാവുക എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ‘ബുൻയാദ് ‘ സംഘടന ശാക്തീകരണ ക്യാമ്പയിൻ ഡൽഹി ഖാഇദെ മില്ലത്ത് സെന്ററിൽ മുസ്ലിം ലീഗ് ദേശീയ ഓർഗനനൈ സിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉൽഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ യൂത്ത് ലീഗ് സംഘടന സംവിധാനം ശക്തിപ്പെട്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും സംസ്ഥാന തലം മുതൽ യൂണിറ്റ് തലം വരെ പ്രവർത്തനങ്ങൾ വിപുലമാക്കാനും ക്രമപ്പെടുത്താനുമുള്ള ‘ബുൻയാദ്’ക്യാമ്പയിൻ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫാസിസ്റ്റ് സർക്കാരിനെതീരെ ജനാധിപത്യ പ്രതിരോധം തീർക്കാൻ യൂത്ത് ലീഗ് മുന്നിൽ നിൽക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക വെബ് സെറ്റിന്റെ ലോഞ്ചിംഗും ചടങ്ങിൽ നടന്നു. എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് ലീഗ് സംസ്ഥാന ഘടകങ്ങൾ, ഉത്തരേന്ത്യയിൽ പിന്നോക്ക ജനവിഭാഗങ്ങൾ താമസിക്കുന്ന 100 ജില്ലകളിൽ ജില്ല കമ്മിറ്റികൾ, രാജ്യത്തെ പ്രധാന നഗരങ്ങളിളെല്ലാം കോർപ്പറേഷൻ കമ്മിറ്റികൾ, പാർടിക്ക് തിരഞ്ഞെടുപ്പ് സാധ്യതകൾ ഉള്ള 200 നിയമസഭ മണ്ഡലങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റികൾ, ഉത്തരേന്ത്യയിൽ 5000 യൂണിറ്റ് കമ്മിറ്റികൾ എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന ക്യാമ്പയിൻ ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ 5000 യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുക.
ആൾക്കൂട്ടക്കൊലപാതകങ്ങളിലൂടെയും ബുർഡോസർ രാജിലുടെയും കരിനിയമങ്ങളിലൂടെയും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെയും പിന്നോക്ക ദളിത് ജനവിഭാഗങ്ങളെയും മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത് ജനാധിപത്യ പ്രതിരോധത്തിലൂടെ അഭിമാനകരമായ അസ്തിത്വം ഉറപ്പാക്കാനുള്ള ഊർജം പകരുക എന്നതാണ് യൂത്ത് ലീഗ് ‘ബുൻയാദ്’ ക്യാമ്പയിൻ ലക്ഷ്യം വക്കുന്നത്. ആഗ്രയിൽ നടന്ന ഷാൻ എ മില്ലത്ത് രൂപം കൊടുത്ത കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ബുൻയാദ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ.സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടിപി അശ്റഫലി സ്വാഗതവും സെക്രട്ടറി സികെ ശാക്കിർ നന്ദിയും പറഞ്ഞു.
ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ബുൻയാദ് ക്യാമ്പയിൻ വിശദീകരിച്ചു. മുസ്ലിം ലീഗ് സീനിയർ വൈസ്പ്രസിഡന്റ് എംപി അബ്ദുസ്സമദ് സമദാനി എംപി, ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, സെക്രട്ടറി അഡ്വ.ഹാരിസ് ബീരാൻ എംപി, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി സംസ്ഥാന പ്രസിഡന്റ് മൌലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഇമ്രാൻ ഇജാസ്, ഹരിയാന സംസ്ഥാന പ്രസിഡന്റ് അസ്ഹറുദ്ധീൻ ചൗദരി, പ്രൊഫ ബഷീർ അഹമ്മദ് മീററ്റ്, യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് സജ്ജാദ് ഹുസൈൻ അക്തർ ബീഹാർ, സെക്രട്ടറി സാജിദ് നടുവണ്ണൂർ, യുപി സംസ്ഥാന പ്രസിഡന്റ് കുമെയിൽ അൻസാരി, സെക്രട്ടറി ആഷിഖ് ഇലാഹി, പശ്ചിമ ബംഗാൾ സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് സജ്ജാദ്, ഡൽഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് ശഹഷാദ് അബ്ബാസി, ഹരിയാന സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.മൻസൂർ അഹമ്മദ്, സെക്രട്ടറി അഡ്വ.സലീം ഹുസൈൻ, എംഎസ്എഫ് ദേശീയ ട്രഷറർ അതീബ് ഖാൻ, കെഎംസിസി ഡൽഹി സെക്രട്ടറി കെ.കെ മുഹമ്മദ് ഹലിം സംസാരിച്ചു.
kerala
ശബരിമല സ്വർണക്കൊള്ള കേസ്: SIT കുറ്റപത്രം സമര്‍പ്പിച്ചില്ല; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പോറ്റി പുറത്തിറങ്ങിയത്. ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്ന് കട്ടിളപ്പാളി കേസിലും പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.
കർശന ഉപാദികളോടെയാണ് ജാമ്യം.പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ഒരു ഇടപെടലും നടത്തരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ല. കൂടാതെ 2 ലക്ഷം രൂപ വീതമുള്ള രണ്ടുപേരുടെ ആൾ ജാമ്യവും നൽകണം. SIT കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യത്തിന് അനുകൂല വഴിയൊരുക്കി.
-
kerala3 days agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News3 days agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india3 days agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News3 days agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india3 days agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
india3 days agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india3 days ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india3 days ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
