health

തണുപ്പ് കാലത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാം; ഇവ അറിഞ്ഞിരിക്കു

By webdesk17

December 03, 2025

ചര്‍മത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധവേണ്ട കാലമാണ് തണുപ്പ് കാലം.ഇക്കാലത്ത് മിക്ക ആളുകളുടെയും പ്രശ്‌നമാണ് ചര്‍മ്മം വരണ്ടുണങ്ങുന്നത്. ചര്‍മത്തിലെ ഈര്‍പ്പം കുറവായതിനാലാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് അന്തരീക്ഷവും വരണ്ടതയാതിനാല്‍,ഇത് ചര്‍മത്തിന്റെ മുകളിലെ പാളിയില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. അത് ചര്‍മത്തെ വരണ്ട അവസ്ഥയിലേക്ക് നയിക്കുന്നു.

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍ ബീറ്റ്‌റൂട്ട് ചര്‍മ്മത്തെ സംരക്ഷിക്കുകയും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു,ശൈത്യകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് ഓറഞ്ച്. വരണ്ട ചര്‍മ്മത്തിന്റെ കാര്യത്തില്‍, ഓറഞ്ചിലെ (മറ്റ് സിട്രസ് പഴങ്ങള്‍) ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കം ചര്‍മ്മത്തെ ജലാംശം ഉള്ളതും ഉറപ്പുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ഉയര്‍ന്ന അളവിലുള്ള ജലാംശം അടങ്ങിയിട്ടുണ്ട്.

ശൈത്യകാലത്ത് മിക്ക ഭക്ഷണക്രമങ്ങളിലും നെല്ലിക്ക നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. ചര്‍മ്മാരോഗ്യത്തിന്റെ കാര്യത്തില്‍, നെല്ലിക്കയിലെ ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കം ചര്‍മ്മത്തെ സംരക്ഷിക്കുകയും ഉള്ളില്‍ നിന്ന് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മം വരണ്ടുപോകുമ്പോള്‍ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വരണ്ട ചര്‍മ്മം, അണുബാധകള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കും.

മോയ്‌സ്ചറൈസറുകളും തണുപ്പ് കാലത്ത് ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സഹായിക്കും, ചൂടുവെള്ളത്തിലുള്ള കുളി, സോപ്പിന്റെ് ഉപയോഗം എന്നിവ കുറയ്‌ക്കേണ്ടതാണ്. കൂടാതെ, തൈര്, ചെറുപയര്‍ പൊടി, വെള്ളരിക്ക നീര്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചുള്ള വീട്ടുചികിത്സകളും ഫലപ്രദമാണ്. വിറ്റാമിന്‍ സി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന് നല്ലതാണ്. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നതും ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കാം.