india

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ച് കാനഡ

By webdesk13

September 26, 2023

ഖാലിസ്ഥാന്‍വാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ച് കാനഡ. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിന് മുന്‍പില്‍ ബാരിക്കേഡ് നിരത്തി.

ടൊറന്റോയിലെയും വാന്‍കൂവറിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ കൂട്ടി. കാനഡയിലെ പ്രധാന നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യന്‍ എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.

അതിനിടെ ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്ര മാര്‍ഗനിര്‍ദേശം കാനഡ വീണ്ടും പുതുക്കി. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ മാര്‍ഗനിര്‍ദേശം പുതുക്കുന്നത്.