kerala

മരിച്ചാലെന്താ ഇപ്പോഴെങ്കിലും അധികൃതര്‍ കനിഞ്ഞല്ലൊ

By webdesk14

January 02, 2023

ചികിത്സാ ധനസഹായത്തിനുവേണ്ടി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി കിട്ടിയത് രോഗിയുടെ മരണശേഷം. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്‍ നല്‍കിയ അപേക്ഷയിലാണ് വിചിത്ര നടപടി. നാരായണന്‍ മരിച്ച് 3 വര്‍ഷത്തിനുശേഷമാണ് മറുപടിയെത്തിയത്. അപേക്ഷയില്‍ നല്‍കിയിരുന്ന രേഖകള്‍ പൂര്‍ണമല്ല. ബാക്കിയുള്ള രേഖകള്‍ ഈ മാസം 4ന് മുന്‍പായി ഹാജരാക്കണമെന്നാണ് കത്തില്‍ പറയുന്നത്.

അര്‍ബുദ രോഗിയായിരുന്ന നാരായണന്‍ ചികിത്സ സഹായത്തിനായി നേരിട്ട് നല്‍കിയ അപേക്ഷയ്ക്ക് മറുപടി കിട്ടിയത് മരണശേഷമാണ്. 2019 അദ്ദേഹം മരിച്ചു. നാരായണന്‍ അപേക്ഷ നല്‍കിയ കാര്യംതന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് വന്നിരിക്കുന്നത്. നാരായണന്റെ വീട്ടില്‍ നിന്നും രണ്ട്കിലോമീറ്റര്‍ അകലെയാണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്.