crime

കൊച്ചിയില്‍ 15 കിലോ കഞ്ചാവുമായി ഏഴ് പേര്‍ പിടിയില്‍

By webdesk13

April 07, 2023

എറണാകുളം അമ്പലമേടിയില്‍ 15 കിലോ കഞ്ചാവുമായി ഏഴ് പേര്‍ പിടിയില്‍. അമ്പലമേടിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ വില്‍പ്പന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിതരണത്തിനായി ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിലെ കഞ്ചാവ് മാഫിയകളില്‍ നിന്ന് ഇടനിലക്കാരന്‍ വഴിയാണ് കഞ്ചാവ് സംസ്ഥാനത്ത് എത്തിക്കുന്നത്. പിന്നീട് കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളില്‍ ഇത് കയറ്റി അയക്കും. തുടര്‍ന്ന് ഹൈവേയില്‍ ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്തി ഏജന്റുമാര്‍ വഴി ഇത് ശേഖരിച്ച് കൊച്ചിയിലെ പല ഭാഗത്തേക്കെത്തിക്കും.

പിന്നീട് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. കരുനാഗപ്പള്ളി സ്വദേശികളായ ജ്യോതിസ്, ശ്രീലാല്‍, ഹരികൃഷ്ണന്‍, ദിലീപ്, മേഘ ചെറിയാന്‍, ശില്പശ്യാം, എറണാകുളം സ്വദേശിയായ അക്ഷയ് രാജ് എന്നിവരാണ് പൊലീസിന്റെ വലയിലായത്.