india

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി; മിന്നല്‍ പ്രളയത്തില്‍പ്പെട്ടെന്ന് സംശയം

By Chandrika Web

August 18, 2022

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാഫ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്നു ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ് കാണാതായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു.