kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

By webdesk14

April 23, 2024

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.