kerala

പുത്തനത്താണിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By webdesk14

March 20, 2023

മലപ്പുറം: പുത്തനത്താണി ദേശീയപതയില്‍ രണ്ടത്താണി അങ്ങാടിയില്‍ കാറും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോയാത്രക്കാരനായ യുവാവ് മരണപ്പെട്ടു. കുന്നുംപുറം തോട്ടശ്ശേരിയറ പുള്ളിപ്പാറ സ്വദേശി മണിക്കുട്ടന്‍ ആശാരി (37) യാണ് മരണപ്പെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്ക്പറ്റി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിച്ചു. കുടുംബവുമായി കാടാമ്പുഴ ക്ഷേത്ര ദര്‍ശനത്തിനു  വരികയായിരുന്നു. മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.