ഭോപ്പാലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികളും നേവി ഉദ്യോഗസ്ഥരുമായ ദേശിയ കയാക്കിങ് താരങ്ങള്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ വിഷ്ണു രഘുനാഥ്, അനന്ദകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പുന്നമട സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തില്‍നിന്നാണ് ഇവര്‍ പരിശീലനം നേടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചവിവരം.