എറണാകുളം: കാര്‍ നിയന്ത്രണംവിട്ട് മെട്രോ പില്ലറിലിടിച്ചുണ്ടായ ഭീകര അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ സ്വദേശികളായ ഹാറൂണ്‍ ഷാജി (25), മുനീര്‍ (25) എന്നിവരാണ് മരണപ്പെട്ടത്.
യാക്കൂബ് (25), ആദില്‍ (25) എന്നിവരാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ്.
അപകടം രാവിലെ 3.30ഓടെ എളമക്കര ചങ്ങമ്പുഴ പാര്‍ക്കിന് സമീപമാണ് സംഭവം. നാലുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മെട്രോ പില്ലറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാറൂണ്‍ ഷാജിയും മുനീറും ഉടന്‍ എം.എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.