india

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

By webdesk17

June 10, 2025

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ കെനിയയിലെ നാകുരു ഹൈവേയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ബസ്സില്‍ 28 ഇന്ത്യന്‍ വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.

വിനോദ സഞ്ചാരികള്‍ മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു. മോശം കാലാവസ്ഥയും വാഹനത്തിന്റെ ബ്രേക്ക് തകരാറിലുമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു എന്ന് ന്യാന്‍ഡരുവ സെന്‍ട്രല്‍ പോലീസ് ഉദോഗസ്ഥ സ്റ്റെല്ല കീറോണാ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഉദോഗസ്ഥ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.