FOREIGN

സഊദിയില്‍ വാഹനാപകടം; കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു

By webdesk13

May 01, 2023

സഊദിയിലെ ത്വായിഫിലുണ്ടായ വാഹനാപകടത്തില്‍ 7പേര്‍ മരിച്ചു. ത്വായിഫ് ഗവര്‍ണറേറ്റിനെ അല്‍ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലായിരുന്നു അപകടം. മരിച്ചവരെല്ലാം സഊദിയിലെ ഒരു കുടുംബത്തിലുള്ളവരാണ്.

മാതാപിതാക്കള്‍ക്കും മറ്റു മൂന്നു സഹോദരങ്ങള്‍ക്കും ഗുരുതര പരിക്കേറ്റു. കുടുംബം മദീനയില്‍ നിന്ന് അല്‍ബഹയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മദീനയില്‍ നിന്നും സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതായിരുന്നു കുടുംബം.