kerala

മലയാറ്റൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ചിറയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

By webdesk14

December 24, 2022

കൊച്ചി മലയാറ്റൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ചിറയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി ബിനു, ഉപ്പുതറ സ്വദേശി ശ്രീനിവാസന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

വാഹനത്തില്‍ അഖില്‍ എന്നയാള്‍ കൂടെയുണ്ടായിരുന്നു. ഇയാള്‍ക്ക് ഫോണ്‍ ചെയ്യുന്നതിന് വേണ്ടി വാഹനം മണപ്പാട്ട് ചിറക്കടുത്ത് നിര്‍ത്തി. ഫോണ്‍ കട്ട്‌ചെയ്ത് അഖിലിന് കയറാന്‍ വേണ്ടി വാഹനം മുന്നോട്ട് എടുത്തപ്പോഴാണ് ചിറയിലേക്ക് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കാറില്‍ ഉണ്ടായിരുന്ന രണ്ട് പേരും ശ്വാസംമുട്ടി മരിച്ചു. നക്ഷത്ര തടാകം കാണുന്നതിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് ഇരുവരും.