കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തില്‍ മരിച്ച അന്‍സി കബീറിനും അഞ്ജന ഷാജനും പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും മരിച്ചു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെഎ മുഹമ്മദ് ആഷിഖാണ് മരിച്ചത്. 25 വയസായിരുന്നു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രാത്രിയാണ് മരിച്ചത്.

നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ച മൂന്നുപേരെ കൂടാതെ കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാനും കൂടെയുണ്ടായിരുന്നു. ഇയാള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.