india

വാഹനാപകടം: തെലങ്കാനയില്‍ എംഎല്‍എയ്ക്ക് ദാരുണാന്ത്യം

By webdesk14

February 23, 2024

തെലങ്കാന എം.എല്ഡ.എ ലാസ്യ നന്ദിത ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു. ഭാരത് രാഷ്ട്ര സമിതിയുടെ എം.എല്‍.എയായ ലാസ്യ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.

സംഗറെഡ്ഡി ജില്ലയിലെ പട്ടഞ്ചെരുവില്‍ ഔട്ടര്‍ റിംഗ് റോഡില്‍ രാവിലെ 6.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മെറ്റല്‍ ബാരിയറില്‍ ഇടിച്ചു കയറുകയായിരുന്നു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ലസ്യ. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

അപകടം നടന്നയുടന്‍ തന്നെ നന്ദിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റ െ്രെഡവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.