kerala

വാഹനാപകടം; ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു; താരത്തിനും അമ്മക്കും പരിക്ക്

By webdesk18

June 06, 2025

സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. അപകടത്തില്‍ ഷൈന്‍ ടോമിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഷൈനിന്റെ ചികിത്സാര്‍ഥം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. ഷൈനിന്റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.