ചെന്നൈ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ അപടത്തില്‍പ്പെട്ട് അഞ്ചു മരണം. തമിഴ്നാട്ടിലെ രാമനാഥപുരം കീഴക്കരയിലാണ് കാറുകള്‍ അപകടത്തിപ്പെട്ടത്. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ നാല് അയ്യപ്പ ഭക്തരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവര്‍ ആന്ധ്ര സ്വദേശികളാണ്.
റോഡിന് സമീപം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറില്‍ രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. രണ്ട് കാറുകളിലായി 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.